Society Today
Breaking News

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈകോണ്‍ കേരള  2023  ഡിസംബര്‍ 15, 16 തീയതികളില്‍ കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്‌സിന്റെ കേരള ഘടകമായ ടൈ കേരളയുടെ പന്ത്രണ്ടാമത് സമ്മേളനമാണിത്.ഡ്രൈവിംഗ് ദി ചേഞ്ച്  അണ്‍ലോക്കിംഗ് പൊട്ടന്‍ഷ്യല്‍' എന്നതാണ്  സമ്മേളനത്തിന്റ  പ്രമേയം. ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും സമ്മേളത്തില്‍ പങ്കെടുക്കും. കൃഷി, വിദ്യാഭ്യാസം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്, അസിസ്റ്റഡ് ലിവിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് തുടങ്ങിയ  മേഖലകളിലെ അവസരങ്ങള്‍ അവലോകനം ചെയ്യുന്നതാണ് സമ്മേളനം. ഈ സുപ്രധാന മേഖലകളിലെ സംരംഭക വളര്‍ച്ചയും നവീന ആശയങ്ങളും  പ്രോത്സാഹിപ്പിക്കുകയാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രാധാന  ലക്ഷ്യമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ടൈ കേരള പ്രസിഡന്റ് ദാമോദര്‍ അവനൂര്‍ പറഞ്ഞു.

സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് വിലയേറിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ സമ്മേളനം നല്‍കും, നിക്ഷേപകര്‍, ഉപദേഷ്ടാക്കള്‍, പുതിയ ബിസിനസ് പങ്കാളികള്‍ എന്നിവരുമായി ബന്ധം സ്ഥാപിക്കാനും സമ്മേളനം വഴി സാധിക്കുമെന്നും ദാമോദര്‍ അവനൂര്‍ പറഞ്ഞു.രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക: http://www.tieconkerala.org 7025888862, info@tiekerala.org എന്ന നമ്പറില്‍ ബന്ധപ്പെടുകഅന്താരാഷ്ട്ര തലത്തില്‍ സംരംഭക  വ്യവസായ രംഗത്തെ  നാല്‍പ്പലധികം  പ്രഭാഷകരും , അമ്പതിലധികം    പ്രമുഖ നിക്ഷേപകരും, ഫണ്ട് ഹൗസുകളും സമ്മേളനത്തിന് എത്തിച്ചേരുമെന്ന്  ടൈ കേരള വൈസ് പ്രസിഡന്റും ടൈക്കോണ്‍ 2023 ചെയറുമായ ജേക്കബ് ജോയ് പറഞ്ഞു. എംആര്‍എഫ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ മാമ്മന്‍, തമിഴ്‌നാട് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഡിജിറ്റല്‍ സര്‍വീസസ് മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന്‍ , ഒല ഇലക്ട്രിക് ഡിസൈന്‍ മേധാവി ശ്രീമതി കൃപ അനന്തന്‍, സൈജെനോം റിസര്‍ച്ച് ഫൗണ്ടേഷന്‍ ട്രസ്റ്റിയും,സംരംഭകനുമായ സാം സന്തോഷ്, മുന്‍ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി, കേരള ഡിജിറ്റല്‍ സയന്‍സ്,  ഇന്നൊവേഷന്‍ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്,  നബാര്‍ഡ് ചെയര്‍മാന്‍  ഷാജി കെ.വി  എന്നിവര്‍ പ്രധാന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

കേരള എയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് ഇന്‍വെസ്റ്റര്‍ മീറ്റ്, ടൈ യു പ്രോഗ്രാം, ടൈ വിമന്‍ പ്രോഗ്രാം, ടൈ യംഗ് എന്റര്‍പ്രണേഴ്‌സ് പ്രോഗ്രാം, ക്യാപിറ്റല്‍ കഫേ തുടങ്ങിയവ സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളാണ്. സമ്മേളനത്തോടനുബന്ധിച്ച് ടൈ കേരള  അവാര്‍ഡ് ദാന ചടങ്ങും നടക്കും.  സംസ്ഥാനത്തെ സംരംഭകത്വ മേഖലയ്ക്ക്  നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് എട്ട് വിഭാഗങ്ങളിലായാണ് അവാര്‍ഡ്.ടൈ അവാര്‍ഡ്‌സ് കോ ചെയര്‍ വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു.രാജ്യാന്തര തലത്തില്‍ 59 ചാപ്റ്ററുകളുള്ള ടൈ, നെറ്റ്‌വര്‍ക്കിംഗ്, വിദ്യാഭ്യാസം, ഇന്‍കുബേറ്റിംഗ്, ഫണ്ടിംഗ് തുടങ്ങിയ പ്രധാന സംരംഭക വികസന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ നായരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
 

Top